ലേബര്‍ ക്യാമ്പിലെ
ബീഹാറിയുടെ വൃത്തിഹീനമായ
ഭക്ഷണശാലയില്‍...,
വേവാത്ത പരിപ്പും,
ഉണങ്ങിയ റൊട്ടിയും.
തിന്നാതെ തീരുന്ന,
തിന്നിട്ടും അടങ്ങാത്ത,
ഒരിക്കലും തീരാത്ത
പ്രവാസിയുടെ ‘വിശപ്പ്.’
ഓര്‍മ്മകളില്‍....,
മൂക്കിനു വശത്ത് പുള്ളിയും,
മക്കനയിട്ട മുഖവും..
മൈലാഞ്ചിക്കൈകളില്‍
വള കിലുക്കം.
രുചിഭേദങ്ങളുടെ
വിഭവ സമൃദ്ധിയില്‍
പ്രണയത്തിന്‍റെ ഇശലുകള്‍...
ബീഹാറിയുടെ റൊട്ടി
തൊണ്ടയില്‍ തടയുന്നു.
വാര്‍ത്തകളില്‍...,
ഇരുണ്ട ഭൂഖണ്ഡത്തിലെ
കറുത്ത ജന്മങ്ങള്‍.
അസ്ഥികളില്‍ തൊലി
പൊതിഞ്ഞ്..,
അന്നനാളം വരണ്ടൊട്ടിയ,
ജീവനുള്ള, ഉണങ്ങിയ ശവങ്ങള്‍..
ഉണക്ക റൊട്ടിക്കിപ്പോള്‍
രുചിയേറെ...
------------
No comments:
Post a Comment