28.6.09

നിസ്സംഗത

മന്ത്രം പഠിച്ച മന്ത്രിയും,
തന്ത്രം പഠിച്ച തന്ത്രിയും
രചിച്ച പുതിയ പഞ്ച തന്ത്രം കഥകള്‍..
ചുമന്നും, കരഞ്ഞും തീര്‍ക്കുന്ന
കഴുതകള്‍ക്കായ് എഴുതിയത്.
എരിവും, പുളിയും ചേര്‍ത്തത്.
പഴുത്ത അക്ഷരങ്ങളെ,
രുചിയോടെ വിഴുങ്ങുന്നവര്‍.
നിസ്സംഗതയുടെ പുതപ്പിനുള്ളില്‍
ഉറങ്ങിത്തീര്‍ക്കുന്ന ജന്മങ്ങള്‍.
നാളെയും സൂര്യനുദിക്കും.
എന്ത് ഗാസ..?
ഏത് ലങ്ക...?

No comments:

Post a Comment