30.1.10

പര്‍ദ്ദക്കുമപ്പുറം...

ചില്ലു കൂട്ടില്‍ നിന്നും പുറത്തിറങ്ങിയ
കറുത്ത കുലീന...
അടിച്ചമര്‍ത്തലിന്റെ കണ്ണീരു തുടച്ച്,
പീഢനത്തിന്റെ മൂക്കു പിഴിഞ്ഞ്,
അധരം ചുവപ്പിച്ച ആന്റിക്കൊപ്പം
കണ്ണീര്‍ കഥകളുടെ അഭിമുഖത്തില്‍
മുങ്ങി മറഞ്ഞു....

പൊങ്ങിയത്,
സ്ഫോടനങ്ങളും
ആര്‍ത്തനാദങ്ങളും
പുകമറയിലൊതുക്കി,
വിയര്‍ത്തൊലിച്ച് കോടതിമുറിയില്‍...

ചാനലുകളൊരുക്കിയ വിരുന്നില്‍,
മൂസച്ചിക്കനും, മുരളിമീനും
തരം തിരിച്ച് മത്സരിച്ച് വിളമ്പി.
മാറി വരുന്ന രംഗങ്ങളെ
നക്കിത്തുടച്ച്, ചാടിത്തിമര്‍ക്കുന്ന
മണ്ഡൂകങ്ങള്‍ക്ക്,
മറഞ്ഞിരുന്ന് ചിരിക്കുന്ന
ദേഹണ്ഡക്കാരനെ കാണായില്ല.

പൊട്ടക്കിണറ്റിനുമപ്പുറം
കാഴ്ചയില്ലാത്ത മണ്ഡൂകമേ....
കാളകുടവുമായി നാഗങ്ങള്‍
അടുത്തെത്തിക്കഴിഞ്ഞു.

2 comments:

  1. രാജ്യസ്നേഹത്തിന്‍റെ
    തലതൊട്ടപ്പന്‍മാര്‍ക്ക്,
    ഗര്‍ഭം കുത്തിത്തുറന്നതും
    ചാരിത്രം ചൂഴ്ന്നെടുത്തതും
    ലിംഗചേതം ചെയ്തതും
    നരഹത്യകളും
    വിരസമായപ്പോള്‍,
    കര്‍സേവനത്തിനു മുമ്പിലെ
    പര്‍ദ്ദകള്‍ അഴിഞ്ഞുവീണപ്പോള്‍
    നഗ്നമായ ഉടല്‍ മറക്കാന്‍
    പര്‍ദ്ദയെ കോടതികയറ്റാ-
    തെ വേറെന്തു വഴി...
    തെളിയാത്തെ പുകപടലങ്ങള്‍
    ഇവിടെ നീറ്റിച്ചെടുക്കാം,
    ചപലതകള്‍
    ഇവളില്‍ ചിഹ്നമാക്കാം,
    ഇവള്‍ക്ക് പര്‍ദ്ദയെന്തിന്
    അവന്‍റെ വാള്‍ത്തലപ്പിലെ
    ചോരത്തുള്ളി
    ഇവന്‍ ഗോപിയാകുമ്പോള്‍
    മനസ്സില്‍ പര്‍ദ്ദയണിഞ്ഞവന്‍
    നാണം മറച്ചവളെ
    ക്രൂശിലേറ്റട്ടെ...
    ഇവളുടെ തലയുരുണ്ടാല്‍
    ഇവള്‍ക്കുനേരെ ഉയരും
    മനസ്സില്‍ പര്‍ദ്ദയിട്ട
    സീല്‍ക്കാരങ്ങള്‍
    അണയുമെങ്കില്‍...
    ഉരുളട്ടെയിവളുടെ തല.

    ReplyDelete
  2. മാസ്.... നല്ലൊരു കവിത...ആശയം ഗംഭീരം...
    തുടരുക സഹോദരാ...

    ആശംസകൾ...

    ReplyDelete