17.9.09

ആഘോഷങ്ങള്‍.....

നൊന്ത് പെറ്‍‍‍‍റെ..?
പോഴത്തം.
നോവാതെ കീറാം..
കേമത്തം.
മാഡത്തിന് താത്പര്യം,
ദത്തെടുക്കാന്‍...
അടവെച്ച് വിരിയിക്കാന്‍
പരീക്ഷണവും നടക്കുന്നത്രെ..

സര്‍ക്കാരാപ്പീസിന്‍റെ
ചോര്മ്മന്ന് ഗാന്ധിജി
പിണങ്ങിപ്പോയി..
ഇനി വന്നേക്കും,
സ്വാതന്ത്ര്യദിനത്തില്‍
ആഘോഷത്തിന്.

സജാതീയ ധ്രുവങ്ങള്‍
വികര്‍ഷിക്കുമെന്ന് ശാസ്ത്രം.
കോടതി പറഞ്ഞല്ലോ...,
സ്വ വര്‍ഗ്ഗമേ ആകര്‍ഷിച്ചോളൂ..,
സദാചാരവും, ശാസ്ത്രവും
തുലയട്ടെ..
ഉത്തരവുകള്‍ മുഖ്യം.

ആരാകണമെന്ന്
ആരാഞ്ഞത് ടീച്ചര്‍.
നാലാം ക്ലാസ്സിലെ
നാണക്കാരിക്ക് സംശയമില്ല.
‘നളിനി ജമീല’.
ഉത്തരം കൃത്യം.

തുണിയഴിച്ചിട്ട
സദാചാരം ചരിത്ര ഗ്രന്ഥത്തില്‍
മലര്‍ന്ന് കിടന്നു.
കപടന്മാര്‍ സുവിശേഷം
പറയട്ടെ...

എല്ലാം ആഘോഷിക്കുകയാണ്.
ദുരന്തങ്ങളും, നഷ്ടങ്ങളും....

No comments:

Post a Comment