3.1.11

നിറമറ്റ ചിത്രങ്ങൾ...



അച്ഛൻ പറഞ്ഞ കഥകളിൽ,
തേങ്ങാപ്പൂളിന്റെയും ശർക്കരയുടെയും
മധുരബാല്യമുണ്ട്.

ഇപ്പോഴും, നാവിൽ കൊതിയുണ്ട്;
കീലു മുട്ടായിയും, തരിപ്പു മുട്ടായിയും,
കുട്ടിക്കാലം നുണയുമ്പോൾ….

മകളുടെ ചൂടാറാത്ത ഇഷ്ടങ്ങളിൽ
പിസ്സ, ഒന്നാമത്.

കാലം കറങ്ങുകയാണ്…..
രുചിഭേദങ്ങൾക്കൊപ്പം…
എത്ര കറങ്ങിയാലും, മാറാത്ത ചില കോലങ്ങളുണ്ട്.
വിശന്ന കണ്ണുകളും, വരണ്ട ചുണ്ടുകളുമുള്ള
നിറമറ്റ ചിത്രങ്ങൾ.
പാഴാക്കുന്ന ഓരോ വറ്റിലുമുണ്ട്,
ഒരുനേരമെങ്കിലും നിറയാത്ത വയറിന്റെ നിലവിളി
.

2 comments:

  1. അതെ...കാലം കറങ്ങുകയാണ്.........
    അതിനിടയിലും..നമ്മള്‍ കാണണം ..വിശന്ന കണ്ണുകളും ,വരണ്ട ചുണ്ടുകളും....!

    ReplyDelete
  2. ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു .ഇഷ്ടപ്പെട്ടു .

    ReplyDelete