30.8.09

www.അടുക്കള.com

അവള്‍...
വേറിട്ട ചിന്തകളാല്‍ കാവ്യം തീര്‍ത്തവള്‍.
സര്‍ഗ്ഗ ശേഷിയില്‍ അഭിമാനം കൊണ്ടവള്‍.
പ്രണയം പലതും നഷ്ടപ്പെടുത്തുമെന്ന്
തിരിച്ചറിഞ്ഞവള്‍, എന്നിട്ടും...,

ശിരസ്സ് നമിക്കപ്പെട്ടാല്‍ ശിലകള്‍ ദൈവങ്ങളാവുമത്രെ...
ദേവതകള്‍ കനിവുള്ളവര്‍.
ഞാന്‍ അവളെ ദേവിയാക്കി,
ഞാന്‍ പൂജാരിയായി..

അവതാരങ്ങള്‍, കോടതി നിരങ്ങി തുടങ്ങിയപ്പോള്‍,
ജയിലുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍...,
ഞാനവള്‍ക്ക് ഭരണാധികാരം നല്‍കി.
ഭരിക്കുന്നവര്‍ക്കാണല്ലോ ഡിമാന്‍റ്,ദൈവങ്ങളേക്കാള്‍..

അവള്‍ നന്നായി ഭരിച്ചു.
ഭരിച്ച് തളര്‍ന്നു.
ഭാവ ശുദ്ധിയുള്ള ഭാരത സ്ത്രീ.
പ്രത്യ‍യശാസ്ത്രങ്ങള്‍ എത്ര ജനിച്ചാലും,
വിമോചന സമരങ്ങളെത്ര നടന്നാലും....
യുഗങ്ങളായി മാറ്റമില്ലാത്ത വിലാസം,
www.അടുക്കള-com

1 comment: