30.4.26

അനാഥമാക്കപ്പെട്ട വീട്


താൽകാലികമാണെങ്കിലും ചില ഉപേക്ഷിക്കലുകൾ, വേദന തന്നെയാൺ.


ഇഷ്ടമുണ്ടായിട്ടല്ല വീടു വിട്ടിറങ്ങുന്നത്,

ചില അനിവാര്യതകളെ

അവഗണിക്കാവതല്ല.


അദ്ധ്വാനമായുസ്സ് ഏറെയും

പകുത്താണ്, വീടെന്ന സ്വപ്നം

സ്വന്തമാക്കിയത്


കൊതി തീർന്നിട്ടില്ല, വീടുമായിണങ്ങി..

എങ്കിലും...


താഴിടാൻ ചേർത്തടക്കുമ്പൊൾ

കതകു പാളിക്ക്

ഒരു ഞരക്കമുണ്ട്, വിസമ്മതം പോലെ


കാലപ്പഴക്കം വിജാഗിരിയേയും ബാധിച്ചെന്നവൾ പിറുപിറുക്കുന്നുണ്ട്..


അനാഥമാക്കപ്പെടുന്ന വീടിന്റെ തേങ്ങലാണെന്ന്, ഞാൻ തിരുത്തിയതുമില്ല.


വീടു സങ്കടപ്പെടുന്നുണ്ടാവും;

വീട് മാത്രമല്ല, വീട്ടുകാരും അനാഥമാക്കപ്പെടുകയാണല്ലൊ..


എനിക്കറിയാം;

പ്രതീക്ഷയിലേക്ക് തുറന്നിട്ടിരുന്ന

ഹൃദയ കവാടം കൂടിയാണ് 

കൊട്ടിയടക്കപ്പെടുന്നത്.


മാസ് ദേശമംഗലം



No comments:

Post a Comment